കണ്ണൂരിൽ ഹാജിമാർക്ക് ഗംഭീര വരവേൽപ്പ്

മട്ടന്നൂർ: കണ്ണൂർ എമ്പർക്കേഷൻ കേന്ദ്രം വഴി ഈ വർഷം ഹജ്ജിനു പോയ ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി. ഐ എക്സ് 3044 നമ്പർ വിമാനത്തിൽ 159 പേരടങ്ങുന്ന സംഘമാണ് ആദ്യ വിമാനത്തിൽ എത്തിയത് ഹാജിമാരെ പൂച്ചണ്ട് കൊടുത്തു ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ :ഹുസൈൻ സഖാഫി ചുള്ളികോടിന്റെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി
എയർപോർട്ട് എറൈവൽ എരിയയിൽ നടന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി ടി റഹീം എം എൽ എ, പി പി മുഹമ്മദ് റാഫി,ഒ വി ജാഫർ, ഷംസുദ്ധീൻ അരിഞ്ചറ, എയർ പോർട്ട് എം ഡി ദിനേശ് കുമാർ, സി ഇ. ഒ അശ്വിൻ കുമാർ,ഹജ്ജ് അസ്സിസ്റ്റ് സെക്രട്ടറി ജാഫർ കക്കൂത്ത്,ജില്ലാ ട്രൈനിങ് ഓർഗനൈസർ നിസാർ അതിരകം, സുബൈർ ഹാജി, എം സി കെ അബ്ദുൽ ഗഫൂർ, താജുദ്ധീൻ മട്ടന്നൂർ, സിറാജ് കാസർകോട് എന്നിവർ സംബന്ധിച്ചു. 159 ഹാജിമാരാണ് ആദ്യ വിമാനത്തിൽ എത്തിയത്. രണ്ടാമത്തെ ഫ്ലൈറ്റിൽ 162 ഹാജി മാരും എത്തി. ജൂലൈ 12 നകം കണ്ണൂർ എമ്പാർക്കേഷൻ കേന്ദ്രം വഴി പോയ മുഴുവൻ ഹാജിമാരും തിരിച്ചെത്തും. 28 വിമാനങ്ങളിലായി 4547 ഹാജിമാരാണ് ഈ പ്രാവശ്യത്തെ ഹജിന് കണ്ണൂർ പുറപ്പെടൽ കേന്ദ്രം വഴി പുറപ്പെട്ടത്.