പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

fafbc647-b9e3-405c-8d7f-e16711b2bf13-1.jpg

പഴയങ്ങാടി: സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.45 മണിയോടെയാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനടുത്ത് അപകടം സംഭവിച്ചത്.

പഴയങ്ങാടിയിൽ നിന്നും മാട്ടൂലേക്കും, മാട്ടൂലിൽ നിന്നും കണ്ണൂരിലേക്കും പോകുകയായിരുന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. അപകടം സംഭവിച്ചഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് പരിക്കേറ്റവരെ പഴയങ്ങാടി ക്രസൻ്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല

വിവരം ലഭിച്ചതിനെ തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.