സർക്കാരിന്റെ നാലാം വാർഷിക അവലോകന യോഗം ഇന്ന് കണ്ണൂരിൽ; വികസന പ്രവർത്തനങ്ങൾ വിലയിരുത്തും


സർക്കാരിന്റെ നാലാം വാർഷിക അവലോകന യോഗം ഇന്ന് കണ്ണൂരിൽ; വികസന പ്രവർത്തനങ്ങൾ വിലയിരുത്തും


സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള മേഖല അവലോകന യോഗം ഇന്ന് കണ്ണൂരിൽ ചേരും. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളുടെ അവലോകന യോഗമാണ് രാവിലെ കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്നത്.

നാല് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ജില്ലാ കളക്ടർമാർ പ്രധാന വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.