ജനറലാശുപത്രിയുടെ കെട്ടിടങ്ങൾ ജീർണ്ണിച്ച് ചോർന്നൊലിച്ചിട്ടുംമരുന്ന് ലഭ്യത കുറവുണ്ടായിട്ടുംചികിൽസക്കെത്തുന്നവർ വലിയ ക്യൂവിൽ നിൽക്കേണ്ടി വരുന്നതും മൃതദ്ദേഹത്തോട് പോലും അനാദരവ് കാട്ടുകയും ചെയ്യുന്ന സമീപനത്തിൽ നിന്ന് ഭരണകൂടം പിന്തിരിയാതെ പകരം ധാർഷ്ട്യ സമീപനമാണ് പുലർത്തുന്നതെന്ന് ജബീന ഇർശാദ് പറഞു

തലശ്ശേരി ജനറലാശുപത്രി ശോചനീയവസ്ഥ: ഭരണകൂട ധാർഷ്ട്യമല്ല പരിഹാരം- ജബീന ഇർശാദ്









തലശ്ശേരി : ജനറലാശുപത്രിയുടെ കെട്ടിടങ്ങൾ ജീർണ്ണിച്ച് ചോർന്നൊലിച്ചിട്ടും
മരുന്ന് ലഭ്യത കുറവുണ്ടായിട്ടും
ചികിൽസക്കെത്തുന്നവർ വലിയ ക്യൂവിൽ നിൽക്കേണ്ടി വരുന്നതും മൃതദ്ദേഹത്തോട് പോലും അനാദരവ് കാട്ടുകയും ചെയ്യുന്ന സമീപനത്തിൽ നിന്ന് ഭരണകൂടം പിന്തിരിയാതെ പകരം ധാർഷ്ട്യ സമീപനമാണ് പുലർത്തുന്നതെന്ന് ജബീന ഇർശാദ് പറഞു. തലശ്ശേരി ജനറലാശുപത്രി ശോചനീയാവസ്ഥക്കെതിരെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധവലയം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർമാരുടെ സമീപനത്തിലും രോഗികളുടെ സുരക്ഷയിലും ഏറെ പരാതികളാണ് ജനങ്ങൾ പറയുന്നത്. ആരോഗ്യ കേരളം നമ്പർ വൺ എന്ന പരസ്യവാക്യം എത്രത്തോളം പരിഹാസ്യമാണെന്ന് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നാടായ തലശ്ശേരിയിലെ ജനറലാശുപത്രി സന്ദർശിച്ചാലറിയാം.. ജനങ്ങളുടെ പ്രതിഷേധങ്ങൾ ഭീഷണിപ്പെടുത്തി ഒതുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. 

പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് ചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസി: സി അബ്ദുന്നാസർ, മുനിസിപ്പൽ പ്രസി: എ.പി.അജ്മൽ. സെക്രട്ടറി അഷ്ഫാഖ് കെ.എം എന്നിവർ സംസാരിച്ചു. സാജിദ് കോമത്ത്, സീനത്ത് അബ്ദുസലാം, തസ്ലീമ ജി.കെ, ഫൗസിയ എ, നസീമ ടീച്ചർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

ആശുപത്രിയിലെ സേവനനിലവാരത്തിലെ പേരായ്മ, മരുന്നുകളുടെ ലഭ്യതയില്ലായ്മ, ഡോക്ടർമാരുടെ നിരന്തരമായ അഭാവം, മോർച്ചറിയുടെ ശോചനീയാവസ്ഥ, ആശുപത്രി കെട്ടിടങ്ങളുടെ അപകടാവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഉയർത്തികാട്ടി വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിയ്ക്ക് സമീപം നടത്തിയ പ്രതീകാത്മക പ്രതിഷേധ വലയവും പൊതുജനങ്ങളുടെ പരാതികൾ രേഖപ്പെടുത്തുന്നതിനായി പ്രത്യേക കൗണ്ടറുകളും, അനുഭവ സാക്ഷ്യങ്ങളുടെ ഓൺലൈൻ ശേഖരണ സംവിധാനം,  എം.പിയ്ക്ക് സമർപ്പിക്കുന്നതിനുള്ള നിവേദനത്തിന് ജനകീയ ഒപ്പുശേഖരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. 

ആശുപത്രിയിലെ രോഗികളും ബന്ധുക്കളും പരാതികൾ നല്കുന്നതിന് ഒപ്പുശേഖരണത്തിൽ സഹകരിച്ചു. നിവേദനം ആരോഗ്യ വകുപ്പ്, എം.എൽ.എ എന്നിവരിലേക്ക് കൂടി സമർപ്പിക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. ആശുപത്രിയിലെ അവസ്ഥയിൽ മാറ്റമുണ്ടാകുന്നത് വരെ സമാനമായ ജനകീയ ഇടപെടലുകൾ തുടരുമെന്ന് നേതാക്കൾ അറിയിച്ചു -