മുസ്ലിം യൂത്ത് ലീഗ് പുഴക്കര ശാഖ സമ്മേളനവും എസ് എസ് എൽ സി ,പ്ലസ്‌ടു ,ഡിഗ്രി വിജയികളെ അനുമോദിക്കലും അയ്യപ്പൻകാവ് മുബാറക്ക് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു
കാക്കയങ്ങാട് : മുസ്ലിം യൂത്ത് ലീഗ് പുഴക്കര ശാഖ സമ്മേളനവും എസ് എസ് എൽ സി ,പ്ലസ്‌ടു ,ഡിഗ്രി വിജയികളെ അനുമോദിക്കലും അയ്യപ്പൻകാവ് മുബാറക്ക് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു
മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹ്‌റൂഫ് സിയുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം ഉൽഘടനം നിർവഹിച്ചു , എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് മാസ്റ്റർ വിഷയാവതരണവും നടത്തി.
യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി നൈസാം സ്വാഗതവും മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് സി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നസീർ സി ശാഖ പ്രസിഡന്റ് ലത്തീഫ് സി യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് സെക്രെട്ടറി ഫഹദ് പി ,ശിഹാബ് എന്നിവർ ആശംസയും അറിയിച്ചു ശുഹൈൽ ചാലിൽ നന്ദിയും അർപ്പിച്ചു നിഹാൽ,സിനാൻ ,അർഷാദ്,മുൻസീർതുടങ്ങിയവർ നേതൃത്വം നൽകി