മാക്കൂട്ടത്ത് വൈക്കോൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
ഇരിട്ടി: കൂട്ടുപുഴ - കുടക് റോഡിൽ മാക്കൂട്ടത്ത് നിയന്ത്രണം വിട്ട് വൈക്കോൽ ലോറി മറിഞ്ഞു. കർണ്ണാടകത്തിലെ മണ്ട്യയിൽ നിന്നും കൂത്തുപറമ്പിലേക്ക് വൈക്കോൽ കയറ്റി പോവുകയായിരുന്ന ലോറിയാണ് ഇന്ന് പുലർച്ചെ കൂട്ടുപുഴ പാലത്തിനും മാക്കൂട്ടത്തെ കർണ്ണാടക വനം വകുപ്പ് ചെക്ക് പോസ്റ്റിനും ഇടയിലായി മറിഞ്ഞത്. കുണ്ടും കുഴിയുമായി റോഡിലെ വലിയകുഴിയിൽ വീണ് നിയന്ത്രം വിട്ടതാണ് ലോറി മാറിയാൻ ഇടയാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.