കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ കുടുക് സ്വദേശിയായ പിതാവ് അറസ്റ്റില്‍


കാസര്‍ഗോഡ് : കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്ത് പോലീസ്. കുടുക് സ്വദേശിയാണ് 48 കാരനായ പിതാവ് . പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് ഹോസ്ദുര്‍ഗ് പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയാവുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ മാതാവും ഉണ്ടായിരുന്നെങ്കിലും പൊലീസിന്‌റെ ചോദ്യങ്ങളോട് മൗനം പാലിക്കുകയായിരുന്നു. പെണ്‍കുട്ടി മജിസ്രേട്ടിന് നല്‍കിയ മൊഴിയിലാണ് പിതാവിനെ അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക സ്വദേശിയാണെങ്കിലും വിവാഹത്തിന് ശേഷം ഇയാള്‍ കാഞ്ഞങ്ങാടാണ് താമസിച്ചിരുന്നത്