മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവള റോഡ് എത്രയും പെട്ടെന്ന് ഏറ്റെടുക്കണം; സണ്ണി ജോസഫ് എം എൽ എ

മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവള റോഡ് എത്രയും പെട്ടെന്ന് ഏറ്റെടുക്കണം; സണ്ണി ജോസഫ് എം എൽ എ


കൊട്ടിയൂർ: മാനന്തവാടി മട്ടന്നൂര്‍ വിമാനത്താവള റോഡ് എത്രയും പെട്ടെന്ന് ഏറ്റെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വൈശാഖ മഹോത്സവത്തില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് അവസാനിപ്പിക്കാന്‍ പാര്‍ക്കിംഗ് സൗകര്യവും റോഡ് നവീകരണവും വേഗത്തില്‍ നടത്തണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സണ്ണി ജോസഫ് ഇക്കാര്യം അറിയിച്ചത്.

യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ പിസി രാമകൃഷ്ണൻ, ബെന്നി തോമസ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകാം, മണ്ഡലം പ്രസിഡന്റ് ജോണി ആമക്കാട്ട്, പഞ്ചായത്ത് മെമ്പർമാരായ പിസി തോമസ്, ബാബു മാങ്കോട്ടിൽ, മാത്യു പറമ്പൻ,ബ്ലോക്ക് ഭാരവാഹികളായ ജോസഫ് പൂവക്കളം, ഷാജി തെങ്ങുംപള്ളി, ജിജോ അറക്കൽ, ബിജു ഓളാട്ടുപുറം, അഗസ്റ്റിൻ വടക്കയിൽ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജെയ്ഷ ഓളാട്ടുപുറം, ഷിജു മഴുവൻ ചേരി എന്നിവർ സംസാരിച്ചു.