ആറളം: കീഴ്പ്പള്ളി പി  എച്ച് സി യുടെയും കണ്ണൂർ ജില്ലാ  ആശുപത്രി സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ  ആറളം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്ക്‌കൂളിലെ നിരവധി വിദ്യാർത്ഥികൾ ക്യാമ്പിൽ വച്ച് നേത്രപരിശോധന നടത്തി. വിദ്യാർത്ഥികൾക്ക് അതിനുള്ള സംവിധാനവും കണ്ണട ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് കണ്ണടകളും ക്യാമ്പിൻ്റെ ഭാഗമായി ലഭ്യമാക്കും.

ക്യാമ്പിന് ജില്ലാ ഒഫ്‌താൽമിക് കോർഡിനേറ്റർ ആർ എസ് പ്രസാദ്, കീഴ്പ്പള്ളി സി എച്ച് സി ഓപ്റ്റോമെട്രിസ്റ്റ്  സി പി ജിത്തു, ജൂനിയർ പബ്ലിക് ഹെൽത്ത്നേഴ്‌സ് എം എ മുബഷിറ, നേഴ്‌സുമാരായ  യു എസ് അന്നമ്മ, സിമി മാത്യു, അഖില ചന്ദ്രൻ, പി സതി, അഞ്ജു, സ്‌കൂൾ പ്രിൻസിപ്പാൾ ബീന എം കണ്ടത്തിൽ, ഹെഡ്‌മിസ്ട്രസ് ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.