നിമിഷ പ്രിയയുടെ വധശിക്ഷ; റദ്ദാക്കിയെന്ന് കാന്തപുരം, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാർ വൃത്തങ്ങൾ

നിമിഷ പ്രിയയുടെ വധശിക്ഷ; റദ്ദാക്കിയെന്ന് കാന്തപുരം, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാർ വൃത്തങ്ങൾ


ദില്ലി: നിമിഷ പ്രിയയുടെ വധശിക്ഷയിൽ കാന്തപുരത്തെ വീണ്ടും തള്ളി കേന്ദ്രം. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. വധശിക്ഷ റദ്ദാക്കും എന്ന അവകാശവാദം ശരിയല്ലെന്നും ഇത്തരമൊരു കേസിൽ തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും കേന്ദ്രം വ്യക്തമാക്കി.</p><p>നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദ് ചെയ്യാന്‍ ധാരണയായെന്ന് എ പി അബൂബക്കർ മുസ്ലിയാർ ദി ഫെഡറൽ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല. ഉന്നതതല യോഗത്തിൽ ആണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണ ആയതെന്നാണ് കാന്തപുരം പറഞ്ഞത്. വധശിക്ഷ റദ്ദാക്കിയെന്ന് ആദ്യമായാണ് കാന്തപുരം നേരിട്ട് പറയുന്നത്.