വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്, കണ്ടെത്തിയത് വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിന് തൊട്ടുമുമ്പ്
വളപട്ടണം: കണ്ണൂർ വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി. വളപട്ടണം കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് കല്ലുകൾ കണ്ടെത്തിയത് വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകും മുമ്പാണ് ട്രാക്കിൽ കല്ല് കണ്ടെത്തിയത്. സംഭവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ വളപട്ടണം സ്റ്റേഷന് സമീപം ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയിരുന്നു. അട്ടിമറി ശ്രമമുണ്ടോയെന്ന് റെയിൽവേ പൊലീസും വളപട്ടണം പൊലീസും അന്വേഷിക്കും.</p>