ട്രംപിനെ ബാധിച്ച ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ ; ലക്ഷണങ്ങളും കാരണങ്ങളും
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.

ഡോണൾഡ് ട്രംപിന് കാലിന്റെ താഴത്തെ ഭാഗത്ത് നേരിയ വീക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി (സിവിഐ) ഉണ്ടെന്ന് കണ്ടെത്തിയതായും വൈറ്റ് ഹൗസ് വ്യാഴാഴ്ച പ്രഖ്യാപിച്ചതായും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ആഴ്ചകളിൽ അദ്ദേഹത്തിന്റെ കാലിന്റെ അടിഭാഗത്ത് നേരിയ വീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

എന്താണ് ക്രോണിക് വെനസ് ഇൻസഫിസിയെൻസി എന്താണ്? (Chronic venous insufficiency)

കാലുകളിലെ സിരകൾ ഹൃദയത്തിലേക്ക് രക്തം തിരികെ അയയ്ക്കുന്നതിൽ തകരാർ വരുമ്പോഴാണ് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി അഥവാ സിവിഐ സംഭവിക്കുന്നത്. ശരീരത്തിൽ സിരകൾക്ക് ചെറിയ വൺ-വേ വാൽവുകൾ ഉണ്ട്. എന്നാൽ ആ വാൽവുകൾ ദുർബലമാകുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ കാലിന്റെ താഴത്തെ ഭാഗങ്ങളിൽ രക്തം അടിഞ്ഞുകൂടാൻ തുടങ്ങുകയും ചെയ്യുന്നു. അപ്പോഴാണ് വീക്കം, വേദന, ഭാരം, വെരിക്കോസ് സിരകൾ പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നത്.

സിവിഐയുടെ കാരണങ്ങൾ

ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക

അമിതവണ്ണം

പാരമ്പര്യം

കാലിലെ മുൻകാല പരിക്കുകൾ അല്ലെങ്കിൽ രക്തം കട്ടപിടിക്കൽ

ലക്ഷണങ്ങൾ

കാലുകളിൽ വേദനയോ തരിപ്പോ

കണങ്കാലിന് ചുറ്റും വീക്കം വരിക

ഭാരമോ ക്ഷീണമോ വേദനയോ അനുഭവപ്പെടുക

വരണ്ടതും അടർന്നുപോകുന്നതുമായ ചർമ്മം ഉണ്ടാകുകയോ ചൊറിച്ചിൽ ഉണ്ടാകുകയോ ചെയ്യുക.

വീർത്ത സിരകൾ

സിവിഐ അവഗണിച്ചാൽ കാലക്രമേണ ഇത് കൂടുതൽ വഷളായേക്കാം. ചികിത്സിച്ചില്ലെങ്കിൽ വേദനാജനകമായ ചർമ്മ അൾസറിലേക്കും അണുബാധയ്ക്കുള്ള സാധ്യതയിലേക്കും നയിച്ചേക്കാം.

സിവിഐ ചില രോഗങ്ങളുടെ കൂടി ലക്ഷണമായും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലിൽ രക്തം കട്ടപിടിക്കുന്ന ഡീപ് വെയിനിൽ ത്രോംബോസിസ് (DVT) പോലുള്ള പ്രശ്നങ്ങളെ ഇത് സൂചിപ്പിക്കാം. അല്ലെങ്കിൽ ഹൃദ്രോഗം അല്ലെങ്കിൽ പ്രമേഹവുമായി ബന്ധപ്പെട്ട മോശം രക്തചംക്രമണത്തെ സൂചിപ്പിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ, സിവിഐ ചർമ്മത്തിലെ മാറ്റങ്ങൾ, അണുബാധകൾ അല്ലെങ്കിൽ വെനസ് അൾസർ എന്നിവയിലേക്കും നയിച്ചേക്കാം. അതിനാൽ ഇത് ഗൗരവമായി എടുക്കേണ്ടതാണ്. നിങ്ങൾ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.