ഛത്തീസ്ഗഡ് കന്യാസ്ത്രീകളുടെ അറസ്റ്റ് ; കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി

ഛത്തീസ്ഗഡ് കന്യാസ്ത്രീകളുടെ അറസ്റ്റ് ;കണ്ണൂരിൽ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി
  







കണ്ണൂർ:  ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ ജയിലിൽ അടച്ച കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്  വെൽഫെയർ പാർട്ടി പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

 കണ്ണൂർ കാൾടെക്സിൽ നിന്ന് ആരംഭിച്ച പ്രകടനം  പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
 സമാപന പൊതുയോഗത്തിൽ ജില്ലാ പ്രസിഡണ്ട് സാദിക്l ഉളിയിൽ, ജില്ലാ സെക്രട്ടറി സി മുഹമ്മദ് ഇoതിയാസ്, സിപി മുസ്തഫ എന്നിവർ സംസാരിച്ചു.

 പ്രകടനത്തിന്  സിപി രഹന ടീച്ചർ, അബ്ദുൽ കല്ലാക്ക്, ത്രേസ്യാമ്മ മാളിയേക്കൽ, ലില്ലി ജെയിംസ്, കെ അസീസ്, ബീന ആയിക്കര, സാജിത മുഹമ്മദ്, ഷൗക്കത്ത് ചാലാട്, ഈ വി നിസാമുദ്ദീൻ, ഫൈസൽ വാരം എന്നിവർ നേതൃത്വം നൽകി