ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു


ഇടുക്കി: ഭിന്നശേഷിക്കാരനായ മൂന്നര വയസുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു.തൊടുപുഴ കാഞ്ഞിരമറ്റത്തെ കുളമാവ് സ്വദേശി ഉന്മേഷ് (32) മകന്‍ ദേവ് എന്നിവരാണ് മരിച്ചത്.
ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ കിടപ്പു മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തി.
ഭാര്യ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. മകനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.