ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം


ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലവടി പഞ്ചായത്തിലെ എട്ടാം വാർഡ് മാണത്തറ വേദവ്യാസ സ്കൂളിന് സമീപത്താണ് സംഭവം. ഇവിടെ താമസിക്കുന്ന മോഹൻലാൽ - അനിത ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്.</p><p>മാന്നാർ നായർ സമാജം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ അമ്മയുമായി വഴക്കിട്ടതിന് പിന്നാലെ മുറിയിൽ കയറി വാതിലടച്ചതായിരുന്നു. പിന്നീട് മുറി തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.</p><p>രാവിലെ മൊബൈൽ ഫോണിനായി കുട്ടി വഴക്കിട്ടിരുന്നു. ഗെയിം കളിക്കാനായി ആദിത്യൻ മൊബൈൽ എടുത്തപ്പോൾ അമ്മ തടഞ്ഞിരുന്നു. ഇതോടെയാണ് കുട്ടി പിണങ്ങി മുറിക്കകത്ത് കയറി വാതിലടച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കും. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.</p><p><strong>(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)