സ്വന്തം കാര്യം വരുമ്പോള്‍ ആദര്‍ശം മറന്ന് ‘തെമ്മാടി’ രാജ്യത്തേക്ക് പോകുന്നത് അധപതനം; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പെന്ന് ബിജെപി


സ്വന്തം കാര്യം വരുമ്പോള്‍ ആദര്‍ശം മറന്ന് ‘തെമ്മാടി’ രാജ്യത്തേക്ക് പോകുന്നത് അധപതനം; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പെന്ന് ബിജെപി


കേരളത്തിലെ ആരോഗ്യ വകുപ്പ് വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കാര്യം വരുമ്പോള്‍ ആദര്‍ശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്. ദുബായിയെ എന്തിനാണ് ഹാള്‍ട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ചുവപ്പ് വല്‍ക്കരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സൂംബ വിഷയത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കുമെന്ന് ഉറപ്പാണ്. ദേശീയ വിദ്യാഭ്യാസ നയം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. യുജിസിയുടെ അധികാരവും കുട്ടികളെ പഠിപ്പിക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.