ഉളിയില്‍ കൂരന്‍മുക്കില്‍കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു
ഉളിയില്‍ : കൂരന്‍മുക്കില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് കൂരന്‍മുക്ക് മസ്ജിദിന് സമീപം അപകടമുണ്ടായത്.
മട്ടന്നൂര്‍ ഭാഗത്ത് നിന്ന് ഉളിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇതിനിടെ അപകടത്തില്‍ തകര്‍ന്ന് റോഡില്‍ വീണ വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പാര്‍സല്‍ ലോറി തട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൂരന്‍മുക്ക് പള്ളിയിലെ ഷംസുദ്ദിന്‍ മൗലവി, മുഹിയദ്ദിന്‍ മൗലവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.