അവകാശ ദിനാചരണം നടത്തി

അവകാശ ദിനാചരണം നടത്തി

ഇരിട്ടി:ജൂലൈ 10 അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സിഐടിയു) ഇരിട്ടി പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഐസിഡിഎസ് പ്രോജക്ട് ഓഫീസിനു മുമ്പില്‍ അവകാശ ദിനാചരണം നടത്തി.സിഐടിയു ഇരിട്ടി ഏരിയ വൈസ് പ്രസിഡണ്ട് അഡ്വ. എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പോഷന്‍ ട്രാക്കറിലെ അപാകത പരിഹരിക്കുക,ഇന്‍സെന്റീവ് അനുവദിക്കുക, എഫ് ആര്‍ എസ് നിര്‍ബന്ധ നടപ്പാക്കല്‍ ഒഴിവാക്കുക, അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, ഗുണനിലവാരമുള്ള ഫോണ്‍ നല്‍കുക, എന്നിവയായിരുന്നു അവകാശ ദിന മുദ്രാവാക്യങ്ങള്‍.അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡണ്ട്. രജനി ടി വി, ഇരിട്ടി ഏരിയ പ്രൊജക്റ്റ് പ്രസിഡണ്ട് ശിഷിത പി എസ്, ഉഷാകുമാരി എ ആര്‍, ശ്രീജ ടിവി എന്നിവര്‍ സംസാരിച്ചു