മട്ടന്നൂര്‍ നാഗവളവില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ ആശുപത്രിയിലെത്തിച്ച് ഇരിട്ടി - കണ്ണൂർ റൂട്ടിൽ ഓടുന്ന പ്രസാദം ബസിന്റെ മാതൃക; പ്രസാദം ബസ് തൊഴിലാളികള്‍ക്ക് പൊലീസിന്റെ ആദരം

മട്ടന്നൂര്‍ നാഗവളവില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ ആശുപത്രിയിലെത്തിച്ച് പ്രസാദം ബസിന്റെ മാതൃക;  പ്രസാദം ബസ്  തൊഴിലാളികള്‍ക്ക് പൊലീസിന്റെ ആദരം


@noorul ameen





















മട്ടന്നൂര്‍: കൊതേരി നാഗവളവില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ ആശുപത്രിയിലെത്തിച്ച് പ്രസാദം ബസിന്റെ മാതൃക. അനുകരണീയമായ മാതൃക കാണിച്ച ബസ് തൊഴിലാളികള്‍ക്ക് മട്ടന്നൂര്‍ പൊലീസിന്റെ ആദരം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്‌കൂട്ടര്‍ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നാലെ വന്ന ഇരിട്ടി - കണ്ണൂര്‍ റൂട്ടിലോടുന്ന പ്രസാദം ബസ് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ ചാലോടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ബസ് തൊഴിലാളികളായ അജ്മല്‍, അനന്തു, അബ്ദുള്ള എന്നിവരെയാണ് ആദരിച്ചത്. മട്ടന്നൂര്‍ കല്ലൂര്‍ സ്വദേശിനി  ലക്ഷ്മി പ്രസീതക്കാണ് പരിക്കേറ്റത്.