മടിക്കേരി - മംഗലാപുരം റോഡിൽ മടിക്കേരി ദേവർകൊല്ലിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഗോണിക്കൊപ്പ സ്വദേശികളായ നാല് യുവാക്കൾ മരിച്ചു.

മടിക്കേരി - മംഗലാപുരം റോഡിൽ മടിക്കേരി ദേവർകൊല്ലിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഗോണിക്കൊപ്പ സ്വദേശികളായ നാല് യുവാക്കൾ മരിച്ചു.

ഇരിട്ടി: മടിക്കേരി - മംഗലാപുരം റോഡിൽ മടിക്കേരി ദേവർകൊല്ലിക്ക് സമീപം  കാറും ലോറിയും കൂട്ടിയിടിച്ച് ഗോണിക്കൊപ്പ സ്വദേശികളായ  നാല് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഗോണിക്കൊപ്പ മാർക്കറ്റ് റോഡിൽ താമസിക്കുന്ന നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണ് മരിച്ചത്. മടിക്കേരിയിൽ നിന്ന് സുള്ള്യയിലേക്ക് പോകുകയായിരുന്ന കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയിൽ ഇടിച്ചാണ് അപകടം. ഇടിയുടെ അഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ കുടുങ്ങിയ യുവാക്കളെ നാട്ടുകാരും പോലിസും ചേർന്ന് പുറത്തെടുത്ത് മടിക്കേരി ആശുപത്രിയിൽ എത്തി ച്ചെങ്കിലും മരണമടയുകയായിരുന്നു