മുഴക്കുന്നിൽ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.

മുഴക്കുന്നിൽ  വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. 












കാക്കയങ്ങാട് :വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.മുഴക്കുന്ന് സ്വദേശി റഷീദാസ് മന്‍സിലില്‍ അലിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ
വനം വകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫൈസൽ വിളക്കോട് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.