ഇരിട്ടി: ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സിൽ നിന്നും വീണ് വിദ്യാർഥിനിക്ക് പരിക്ക്

ബസ്സിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്







ഇരിട്ടി: ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സിൽ നിന്നും വീണ് വിദ്യാർഥിനിക്ക് പരിക്ക്. ഉളിയിൽ ഐഡിയൽ കോളജിലെ പ്ലസ് വൺ വിദ്യാർത്ഥിനി ചാവശ്ശേരി എൻ പി സി കോട്ടേജിലെ മർവ്വ (16) യ്ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. കോളേജിലേക്ക് വരാനായി കണ്ണൂരിൽ നിന്നും വരികയായിരുന്ന ഹരിശ്രീ ബസ്സിൽ ചാവശ്ശേരിയിൽ നിന്നും കയറി ഉളിയിൽ സ്‌റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തതോടെ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ്സിനടിയിൽ പ്പെടാതെ തലനാരിഴക്കാണ് കുട്ടി രക്ഷപ്പെട്ടത്.കൈകാലുകൾക്ക് പരിക്കേറ്റ വിദ്യാർത്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പെൺകുട്ടിയുടെ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു