ഇരിട്ടി കുന്നും മണ്ണിടിച്ചിൽ ഭീതിയിൽ..

ഇരിട്ടി: ഇരിട്ടി കുന്നും മണ്ണിടിച്ചിൽ ഭീതിയിൽ മുന്നിലധികം സ്ഥലങ്ങളിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു.ഇരിട്ടി കൂട്ടുപുഴ താന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പാലത്തിന് സമീപത്തുള്ള ഇരിട്ടി കുന്നും മണ്ണിടിച്ചിൽ ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ മൂന്നിലധികം സ്ഥലങ്ങളിലാണ് ചെറിയതോതിൽ മണ്ണിടിച്ചിൽ സംഭവിച്ചിട്ടുള്ളത്. ഇടിഞ്ഞു വീണ മണ്ണ് ഓവുചാലിൽ വീണതോടെ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഒരാഴ്ച മുൻപാണ് ഓവുചാൽ വൃത്തിയാക്കുന്ന പ്രവർത്തി പൂർത്തിയായത്.റോഡ് നവീകരണത്തിന്റെ ഭാഗമായി ചെത്തി ഇറക്കിയ കുന്നിൻ്റെ മുകൾ ഭാഗമാണ് ഇടിഞ്ഞിരിക്കുന്നത്. ഇനിയും ഇത്യപോലെ മഴ തുടർച്ചയായി പെയ്‌താൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും.