ന്യൂനപക്ഷങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കണം:എ കെ സിസി മാതൃവേദി

ന്യൂനപക്ഷങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കണം:എ കെ സിസി മാതൃവേദി












ഇരിട്ടി: ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റു ചെയ്തുതടവിൽ പാർപ്പിച്ചിരിക്കുന്ന കന്യാസ്ത്രീകളെ എത്രയും വേഗം വിട്ടയക്കണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്ക് സാമൂഹ്യ സുരക്ഷയും നീതിയും ഉറപ്പാക്കിക്കൊണ്ട് ആശങ്കയില്ലാതെ ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും കുന്നോത്ത് സെന്തോ മസ് പാരീഷ് ഹാളിൽ എ കെ സിസിയുടെയും മാതൃവേദിയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ഗവർമെൻ്റിനോട് ആവശ്യപ്പെട്ടു. മതേതര മൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് അസഹിഷ്ണുതയുടെയും അക്രമത്തിൻ്റെയും മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന ചില പ്രസ്ഥാനങ്ങളുടെ സമീപനം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ശക്തമായ നിയമനടപടികൾ സ്വീകരിച്ചുകൊണ്ട് ഭരണഘടനയിൽ ഉറപ്പു നൽകിയിരിക്കുന്ന മൗലീകാവകാശങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പ് നൽകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. റവ.ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. എ കെ സി സി പ്രസിഡൻ്റ് എൻ. വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു
ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗം ബെന്നി പുതിയാമ്പുറം
ഇടവക കോർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, മാതൃവേദി പ്രസിഡൻ്റ് ജീന. കെ മാത്യു, ഷാജി മംഗലത്തിൽ, രഞ്ജന തോംസൺ മിനിമംഗലത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.