ഷാർജയിലെ അതുല്യയുടെ മരണം ആത്മഹത്യ തന്നെ; ഫോറൻസിക് റിപ്പോർട്ട് ലഭിച്ചു
ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചു. അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം സ്ഥിരീകരിച്ചു.
ഫോറൻസിക് ഫലം ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു.
അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പോലീസിന് പരാതി നൽകിയിരുന്നു. അതുല്യയുടെ സഹോദരി അഖില, സഹോദരി ഭർത്താവ് ഗോകുൽ എന്നിവർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾക്ക് ഒപ്പമാണ് പൊലീസിനെ സമീപിച്ചത്.
ഈ മാസം 19-ന് പുലർച്ചെയാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യ (30) ഷാർജയിൽ മരിച്ചത് . അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും