വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു, ക്വാറികളുടെ നിയന്ത്രണം തുടരും

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു, ക്വാറികളുടെ നിയന്ത്രണം തുടരും




കല്പറ്റ: മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത മേഖലയായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന നിരോധനവും പിന്‍വലിച്ചു.

ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കുറുവ ദ്വീപ്, സൂചിപ്പാറ, കാന്തന്‍പാറ, തൊള്ളായിരം കണ്ടി, ചെമ്പ്ര, മീന്‍മുട്ടി, നീലിമല വ്യൂ പോയിന്റ് എന്നിവ ഒഴികെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സാഹസിക ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ജില്ലയില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ടൂറിസം കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനവും പിന്‍വലിച്ചു.

എന്നാല്‍ ക്വാറികളുടെയും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ആണ് ഇക്കാര്യം അറിയിച്ചത്.