വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി


വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി


വെള്ളിയാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന് അധിക പ്രവൃത്തി സമയവും ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ സബ്ജക്ട് മിനിമവും നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

അധികസമയം നടപ്പിലാക്കുന്നതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ തന്റെ പേരില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിനു പുറത്തുപോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന പേരിലാണ് സാമൂഹിക മാധ്യമ പോസ്റ്റ് വരുന്നത്.

ഇതിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. 2024-25 അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും തുടര്‍ന്ന് 5 മുതല്‍ 9 വരെയുള്ള ക്ലാസുകളിലും സബ്ജക്റ്റ് മിനിമം നടപ്പിലാക്കിയിട്ടുണ്ട്.