പ്രദേശവാസികൾക്കു നേരെയുള്ള ആക്രമം: ഇരിട്ടി എടക്കാനം റിവർവ്യൂ പോയിൻ്റിലേക്കുള്ള വഴി നാട്ടുകാർ തടഞ്ഞു

പ്രദേശവാസികൾക്കു നേരെയുള്ള ആക്രമം: ഇരിട്ടി എടക്കാനം റിവർവ്യൂ പോയിൻ്റിലേക്കുള്ള വഴി നാട്ടുകാർ  തടഞ്ഞു












ഇരിട്ടി: പ്രദേശവാസികളായ നിരപരാധികളെ ഒരു കാരണവുമില്ലാതെ സംഘടിച്ചെത്തിയ സായുധസംഘം എടക്കാനം റിവർവ്യൂ പോയിൻ്റിനടുത്ത് വെച്ച് മൃഗീയമായി ആക്രമിച്ചതിനെതിരെ പ്രദേശത്ത് ശക്തമായ ജനരോഷം ഉയരുന്നു.യതൊരു വിധ പ്രശ്നങ്ങളുമില്ലാത്ത പ്രദേശത്ത് റിവർവ്യൂ പോയിൻ്റിൽവിനോദ സഞ്ചാരത്തിനെന്ന വ്യാജേനയെത്തി നാട്ടുകാരെ മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമിച്ചതിനെ തുടർന്ന് പ്രദേശവാസികളായ നാട്ടുകാരുടെ നേതൃത്വത്തിൽ എടക്കാനം റിവർവ്യൂ പോയിൻ്റിലേക്കുള്ള വഴി ഗെയിറ്റ് വെച്ച് പൂട്ടുകയും വടം കെട്ടി തടയുകയും ചെയ്തു. പുറമെ നിന്നെത്തി പ്രദേശത്ത് അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിനോദ സഞ്ചാരത്തിൻ്റെ മറവിൽ എsക്കാനം റിവർവ്യൂ പോയിൻ്റിൽ നടക്കുന്ന മദ്യ-മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടം അവസാനിപ്പിക്കണമെന്നും പ്രദേശത്ത് സമാധാന ജീവിതം ഉറപ്പുവരുത്താൻ പൊലിസ് _ എക്സൈസ് - മോട്ടാർ വാഹന വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു