"യുദ്ധം ലഹരിക്കെതിരെ "
എം എസ് എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിനിന് ജി. എച്ച്. എസ്. എസ് പാലയിൽ തുടക്കം
ഇരിട്ടി : യുദ്ധം ലഹരിക്കെതിരെ എന്ന പ്രമേയത്തിൽ എം. എസ്. എഫ് സംസ്ഥാന സമിതി നടത്തുന്ന സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിനിന് കാക്കയങ്ങാട് പാലാ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തുടക്കം കുറിച്ചു. എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷമൽ വമ്പൻ പ്ലസ് വൺ വിദ്യാർത്ഥി മുസ്തഫക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എഫ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മർവാൻ, ജനറൽ സെക്രട്ടറി അഫ് ലഹ്, വൈസ് പ്രസിഡന്റ് സഫ്‌വാൻ, യൂണിറ്റ് ഭാരവാഹിളായ ഫയാസ്, അസിൻ, സൈനൽ, നുഹ്‌മാൻ, ഫർഹാൻ തുടങ്ങിയവർ പങ്കെടുത്തു.