
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുകൾക്കിടെ ഒരു കോടി വോട്ടർമാരെ അധികം ചേർത്തു.
ഈ പുതിയ വോട്ടർമാർ ആരാണെന്നും അവർ എവിടെ നിന്ന് വന്നു എന്നും ആർക്കും അറിയില്ല. വോട്ടർ ലിസ്റ്റും വിഡിയോഗ്രാഫിയും ആവശ്യപ്പെട്ടുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല. മഹാരാഷ്ട്രയിലെ തട്ടിപ്പ് ബീഹാറിലും ആവർത്തിക്കാൻ ശ്രമിക്കുന്നു.
ഭുവനേശ്വറിൽ നടന്ന സംവിധാൻ ബച്ചാവോ സമാവേശിൽ പ്രസംഗിക്കവേ, തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഒരു വിഭാഗമായി പ്രവർത്തിക്കുകയാണെന്നും മഹാരാഷ്ട്രയിലെന്നപോലെ ബീഹാറിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കഴിഞ്ഞ വർഷം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് വലിയ തോൽവി നേരിട്ടതിനെക്കുറിച്ച് പരാമർശിച്ച പ്രതിപക്ഷ നേതാവ്, മഹാരാഷ്ടയിൽ ഒരു കോടിയിലധികം പുതിയ വോട്ടർമാർ ചേർന്നുവെന്നും പറഞ്ഞു. ബീഹാറിലും ഇതേ അട്ടിമറി നടക്കുന്നുണ്ടെന്ന് കോൺഗ്രസ് എംപി കൂട്ടിച്ചേർത്തു.