ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു








ഇരിട്ടി : നിരപരാധികളായ കന്യാസ്ത്രീകളെ  മതപരിവർത്തനത്തിന്റെ പേരു പറഞ്ഞ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച അവിടത്തെ പോലീസ് നടപടിയെ, കുന്നോത്ത് ഫൊറോന കത്തോലിക്കാ കോൺഗ്രസ് ശക്തമായി അപലപിച്ചു. 
 മനുഷ്യ കടത്തും മതം മാറ്റവും എന്ന് ആരോപിച്ച് ബജ്റങ്ദൾ നടത്തുന്ന ഈ ഹീനമായ പ്രവർത്തി, നമ്മുടെ ഭരണഘടനയുടെ ഗുരുതരലംഘനമായി കാണേണ്ടതാണ്. ഉത്തരേന്ത്യയിലെ പല സ്ഥലത്തും  മിഷനറിമാരെ  ഇത്തരത്തിൽ ബജ്റങ്ദൾ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ കേരള സർക്കാരും കേന്ദ്രസർക്കാരും ശക്തമായ നടപടിയെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഫൊറോന പ്രസിഡൻറ് മാത്യു വള്ളോംങ്കോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം, ഫൊറോന ഡയറക്ടർ ഫാദർ ജോസഫ് തേനം മാക്കൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി  അഡ്വ.ഷീജ സെബാസ്റ്റ്യൻ,ഗ്ലോബൽ അംഗം ബെന്നി പുതിയാംപുറം, അതിരൂപത സെക്രട്ടറി ഷാജു ഇടശ്ശേരി, എക്സിക്യൂട്ടീവ് അംഗം അൽഫോൻസ് കളപ്പുര, ഫൊറോനാ സെക്രട്ടറി ഷിബു കുന്നപ്പള്ളി ,എൻ .വി . ജോസഫ് നെല്ലിക്കുന്നേൽ , ജോൺസൺ അണിയറ, ജോസുകുഞ്ഞ് തടത്തിൽ എന്നിവർ പ്രസംഗിച്ചു.