കെ.പി.സി.സി പുനസംഘടന ഉടൻ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

കെ.പി.സി.സി പുനസംഘടന ഉടൻ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച


കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ ഊർജിതമാകുന്നു. കെ.പി.സി.സി യിലെ ഭാഗിക അഴിച്ചുപണിയുടെയും, ഡിസിസികളിലെ സമ്പൂർണ്ണ പുനസംഘടനയുടെയും സാധ്യതയാണ് ഉയർന്നിരിക്കുന്നത്.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കെ.പി.സി.സി നേതൃത്വം ഇതിനായി ചർച്ചകൾ ആരംഭിക്കും. പുനസംഘടനയ്ക്കായുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കാനായി കെ.പി.സി.സി സംഘം നാളെ ഡൽഹിയിലേക്ക് തിരിക്കും. മറ്റന്നാൾ ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പുനസംഘടനാ ചർച്ചകൾ വേഗത്തിലാക്കുമെന്നാണ് വിവരം. ഭാരവാഹികളുടെ പട്ടിക ഹൈക്കമാൻഡുമായി കൂടിയാലോചന നടത്തി അന്തിമമാക്കും.
ഡിസിസിയിൽ സമ്പൂർണ്ണ അഴിച്ചുപണി ഉൾപ്പെടെ ആലോചനയിലാണ്. കെ.പി.സി.സി യിൽ ഭാഗിക അഴിച്ചുപണിക്കാണ് നീക്കങ്ങൾ.