സ്ഥിരം യാത്രക്കാരിക്ക് വരനായി കെഎസ്ആർടിസി ഡ്രൈവർ; വിവാഹത്തിൽ പങ്കെടുക്കാൻ ഒരുബസ് നിറയെ യാത്രക്കാർ

സ്ഥിരം യാത്രക്കാരിക്ക് വരനായി കെഎസ്ആർടിസി ഡ്രൈവർ; വിവാഹത്തിൽ പങ്കെടുക്കാൻ ഒരുബസ് നിറയെ യാത്രക്കാർ



കണ്ണൂർ: വളവുകളും തിരിവുകളുമെല്ലാം കടന്ന് ലക്ഷ്യത്തിലെത്തുന്ന ബസ് പോലെ ഇനി അവരുടെ ജീവിതവും. സ്ഥിരം യാത്രക്കാർ കട്ടയ്ക്ക് കൂടെനിന്നപ്പോൾ, കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരിയായ അധ്യാപികയും ബസിന്റെ ഡ്രൈവറുമായുള്ള ഇഷ്ടം ജീവിതത്തിന്റെ റൂട്ടിലേക്കു കടന്നു. നർക്കിലക്കാട്, ഭീമനടി, പരപ്പ വഴി മംഗളൂരുവിലേക്ക് പോകുന്ന ബസിലെ സ്ഥിരം യാത്രക്കാരിയാണ് പരപ്പ സ്വദേശിയായ സുനന്ദ. ഷിനു 10 വർഷമായി കാസർകോട് ഡിപ്പോയിലെ ഡ്രൈവറും.

യാത്ര പ്രണയത്തിന്റെ ട്രാക്കിലേക്കു കടക്കുന്നത് ബസിലെ സ്ഥിരം യാത്രക്കാർക്കു മനസ്സിലായി. അവർ പിന്തുണച്ചു കൂടെനിന്നു. സുനന്ദയുടെ അച്ഛൻ സുകുമാരനോടും ഷിനുവിന്റെ അച്ഛൻ കിഴക്കേപ്പറമ്പിൽ യശോധരനോടും അമ്മ സുഭദ്രയോടുമെല്ലാം വിവാഹക്കാര്യം സംസാരിക്കാൻ മുൻപിൽനിന്നതും യാത്രക്കാർതന്നെയാണ്. ശ്രീകണ്ഠപുരത്തു നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ ഒരു കെഎസ്ആർടിസി ബസ് നിറയെ യാത്രക്കാരാണ് എത്തിയത്.