ഹൃദയാഘാതം: പേരാവൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു


ഹൃദയാഘാതം: പേരാവൂർ സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു









ജിദ്ദ: കണ്ണൂർ പേരാവൂർ മുരിങ്ങോടി സ്വദേശി മുള്ളൻ പറമ്പത്ത് അഷ്റഫ് (51) ഹൃദയാഘാതം മൂലം ജിദ്ദ മഹാജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വച്ച് നിര്യാതനായി. മഹാജറിൽ ബൂഫിയ നടത്തിവന്നിരുന്ന അഷ്റഫ്, 30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.

പിതാവ്: പക്രു ഹാജി. മാതാവ്: കുഞ്ഞിപ്പാത്തു.

മക്കൾ: റിൻസില ബാനു, റിഫാന, റഫ്ന.

മരുമകൻ: അനീസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ജിദ്ദ കെഎംസിസി വെൽഫയർ വിങ് അറിയിച്ചു.