കണ്ടവരെല്ലാം പരസ്പരം ചോദിക്കുന്നു, 'എന്നാലും ഇതെങ്ങനെ കയറിപ്പറ്റി'! കണ്ണൂർ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഷോക്കേറ്റ് ചത്ത നിലയിലൊരു പെരുമ്പാമ്പ്

കണ്ടവരെല്ലാം പരസ്പരം ചോദിക്കുന്നു, 'എന്നാലും ഇതെങ്ങനെ കയറിപ്പറ്റി'! കണ്ണൂർ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഷോക്കേറ്റ് ചത്ത നിലയിലൊരു പെരുമ്പാമ്പ്

കണ്ണൂർ: കണ്ണൂർ താവക്കരയിൽ ഇലക്ട്രിക് പോസ്റ്റിന്‍റെ മുകളിൽ ഷോക്കേറ്റ് ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വൈകുന്നേരം അഞ്ചരയോടെയാണ് നാട്ടുകാർ താവക്കരയിലെ ഇലക്ട്രിക് പോസ്റ്റിന് മുകലിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇത്രയും ഉയരത്തിലുള്ള ഇലക്ട്രിക് പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ് എങ്ങനെ കയറിപ്പറ്റിയെന്നാണ് കാഴ്ച കണ്ടവരെല്ലാം പരസ്പരം ചോദിക്കുന്നത്.