ഇരിട്ടി മേഖലയിൽ കർക്കടക വാവുബലി നടക്കുന്ന ക്ഷേത്രങ്ങളിലെ സ്‌നാന ഘട്ടങ്ങളിൽ ഇരിട്ടി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കും.

ഇരിട്ടി മേഖലയിൽ കർക്കടക വാവുബലി നടക്കുന്ന ക്ഷേത്രങ്ങളിലെ സ്‌നാന ഘട്ടങ്ങളിൽ ഇരിട്ടി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ സുരക്ഷ ഒരുക്കും.  






ഇരിട്ടി  മേഖലയിൽ കർക്കടക വാവുബലി നടക്കുന്ന ക്ഷേത്രങ്ങളിലെ സ്‌നാന ഘട്ടങ്ങളിൽ ഇരിട്ടി അഗ്നിശമനസേനയുടെ നേതൃത്വത്തിൽ  സുരക്ഷ ഒരുക്കും.  സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നൽകിയ ക്ഷേത്രങ്ങളിലെ സ്നാനഘട്ടങ്ങളിലാണ് ഇരിട്ടി അഗ്നിശമനസേന എത്തി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചത്. ഇതുപ്രകാരം  ഫയർ ഫോഴ്‌സിൻ്റെ മുങ്ങൽ വിദഗ്ദ‌ർ സിവിൽ ഡിഫൻസ് വൊളൻ്റിയർമാർ തുടങ്ങിയവർ പുലർച്ചെ മുതൽ തന്നെ  സുരക്ഷ ഒരുക്കും. കീഴൂർ മഹാദേവ ക്ഷേത്ര സ്‌നാനഘട്ടിൽ സുരക്ഷയ്ക്ക് ഫയർ ഫോഴ്‌സ് ബോട്ടും മറ്റ് സ്‌ഥലങ്ങളിൽ മുങ്ങൽ വിദഗ്ദർ അടക്കമുള്ള സംവിധാനങ്ങളുമാണ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. 
പുഴയോടു ചേർന്ന് സ്‌നാനഘട്ടങ്ങൾ ഉള്ള ക്ഷേത്രങ്ങളിൽ കൂടുതൽ മുൻകരുതൽ ഏർപ്പെടുത്തണമെന്ന് ഇത്തരം ക്ഷേത്രങ്ങളുടെ ഭരണസമിതികളോട് അഗ്നിശമനസേനാ അധികൃതർ നിർദേശിച്ചു. അപകട സാധ്യത ഏറിയ സ്‌ഥലങ്ങളിൽ വേലി കെട്ടി, തിരക്ക് നിയന്ത്രിക്കുന്നതിനും നിർദേശം നൽകി. ഭക്‌തർക്ക് പുഴയിൽ ഇറങ്ങിച്ചെല്ലാവുന്ന ദൂരം കണക്ക് കൂട്ടി  അത്രയും അകലത്തിൽ വേലി കെട്ടി തിരിക്കണം. ബലി തർപ്പണത്തിന് എത്തുന്ന ഭക്‌തർ കൂട്ടത്തോടെ സ്‌നാനഘട്ടങ്ങളിൽ ഇറങ്ങാതിരിക്കുന്നതിന്  ഭക്‌തരെ ബാച്ചുകളായി തിരിച്ച് വേണം ബലി തർപ്പണത്തിന് സൗകര്യം ഒരുക്കാൻ എന്നും നിർദേശിച്ചു.
 ജില്ലയിൽ ആയിരങ്ങൾ ബലിതർപ്പണത്തിനായി എത്തിച്ചേരുന്ന  ക്ഷേത്ര സങ്കേതമാണ് ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന  കീഴൂർ മാഹാദേവ - മഹാവിഷ്‌ണു ക്ഷേത്രം. പഴശ്ശി പദ്ധതിയുടെ ജലാശയത്തിന്റെ ഭാഗമായ ഇവിടം പദ്ധതിയുടെ  ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ വെള്ളം താണുകിടക്കുകയാണെങ്കിലും ശക്തമായ കുത്തൊഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്. അതിനാൽ ക്ഷേത്ര ഭരണസമിതികളുടെ നേതൃത്വത്തിൽ മുളയും വടവും കെട്ടിത്തിരിച്ച് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടെ അഗ്നിശമനസേനയുടെ ഡിങ്കി അടക്കമുള്ള സംവിധാനങ്ങളും സേന ഒരുക്കും. ആവശ്യമായ വളണ്ടിയര്മാരെയും വിന്യസിക്കും.  ഉളിക്കൽ വയത്തുർ കാലിയാർ ക്ഷേത്രം, പയ്യാവൂർ വാസവപുരം ക്ഷേത്രം എന്നിവിടങ്ങളിൽ ക്ഷേത്രം ഭാരവാഹികളുടെ അപേക്ഷയെ തുടർന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിച്ച് സുരക്ഷ വിലയിരുത്തി.
  അസിസ്‌റ്റൻ്റ് ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ ജോബി മാത്യു, എൻ.ജി.അശോകൻ, ഇ.ജെ. മത്തായി, എം.സി. രാധാകൃഷ്ണൻ, സിവിൽ ഡിഫൻസ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.