പേരാവൂർകുനിത്തല കുറൂഞ്ഞിയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് രണ്ടു തൊഴിലാളികൾക്ക് പരിക്ക്

പേരാവൂർ: കുനിത്തല കുറൂഞ്ഞി പുതുശേരി പൊയിലിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. കുനിത്തല സ്വദേശികളായ കോട്ടായി സതി, പഴയേടത്ത് നാരായണി എന്നിവര്‍ക്കാണ് കടന്നലിന്റെ കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പരുക്കേറ്റവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരെ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ,വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.