ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പുകേന്ദ്രം ബസ്സിടിച്ചു തകർന്നു.
ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ ബസ് കാത്തിരിപ്പുകേന്ദ്രം ബസ്സിടിച്ചു തകർന്നു. ശനിയാഴ്ച രാവിലെ 8.15 ആയിരുന്നുസംഭവം. സ്റ്റാൻഡിലെത്തിയ ഹോളിമരിയ ബസ് പിന്നോട്ടെടുക്കുമ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിൽ തട്ടുകയായിരുന്നു. ഇതോടെ ഇരുമ്പു തൂണിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ് . ഈസമയത്ത് ഇതിനകത്ത് ആരുമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭ അധികൃതരും പോലീസും സ്ഥലത്തെത്തി. ഇവിടെയെത്തുന്ന യാത്രക്കാർക്ക് ഏതു നേരത്തും തകർന്നു വീഴാവുന്ന നിലയിൽ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ഈ കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ അപകട ഭീഷണി ഉയർത്തുകയാണ്.