പ്രബോധനം കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം
കണ്ണൂർ: രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പ്രബോധനം വാരിക കാമ്പയിനിൻ്റെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജില്ലാ പ്രസിഡൻ്റ് ടി.കെ മുഹമ്മദലി മേയർക്ക് ആദ്യ കോപ്പി കൈമാറി കൊണ്ട് വരി ചേർത്തു. ചടങ്ങിൽ കേന്ദ്ര പ്രതിനിധി സഭാ അംഗം ഡോ. ആർ. യൂസഫ്, ജില്ലാ സെക്രട്ടറി സി. കെ. അബ്ദുൽ ജബ്ബാർ, ഞാലുവയൽ ഐ.സി എം.ജുമാ മസ്ജിദ് ഖത്തീബ് ഇ. എൻ. ഇബ്രാഹിം മൗലവി, കൗസർ ജുമാ മസ്ജിദ് ഖത്തീബ് ഹിശാമുത്വാലിബ്, യൂണിറ്റി സെൻ്റർ ഭരണ സമിതി ട്രഷറർ എം. കെ. അബുബക്കർ തുടങ്ങിയവർ പങ്കെടുത്തു.