രാജിവെക്കാൻ അനുവദിച്ചില്ല, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയില്ല, ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യയിൽ മാനേജർ അറസ്റ്റിൽ
മലപ്പുറംകുറ്റിപ്പുറത്തെ ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ്. ആശുപത്രി മാനേജ കുറ്റിപ്പുറം സ്വദേശി അബ്ദു റഹിമാനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ജീവനക്കാരി അമീനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് മാനേജർ അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് അറസ്റ്റ്.കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ നിന്ന് രാജി വെക്കാൻ അമീന സന്നദ്ധത അറിയിച്ചിട്ടും അബ്ദുറഹിമാൻ സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറഞ്ഞ് തുടരാൻ നിർബന്ധിച്ചുവെന്നുമാണ് കണ്ടെത്തൽ. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-255205