നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം
കൊട്ടിയൂർ:കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം. ഇന്ന് വൈകുന്നേരം ആയിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നീണ്ടുനോക്കി ടി പി സ്റ്റോഴ്സിന് മുന്നിൽ നിർത്തി ആളുകളെ കയറ്റുന്നത് ഇടയിൽ ആയിരുന്നു പിക്കപ്പ് ജീപ്പ് ബസിന്റെ പിറകിൽ പിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു