വയനാട് പുനരധിവാസ ഫണ്ട്‌: യൂത്ത് കോൺഗ്രസിൽ നടപടി; നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു


വയനാട് പുനരധിവാസ ഫണ്ട്‌: യൂത്ത് കോൺഗ്രസിൽ നടപടി; നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത മണ്ഡലം പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം: വയനാട് പുനരധിവാസ ഫണ്ട് വിവാദത്തിൽ യൂത്ത് കോൺഗ്രസിൽ നടപടി. നിശ്ചയിച്ച തുക പിരിച്ചെടുക്കാത്ത നിയോജക മണ്ഡലം പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു. അഞ്ച് ജില്ലകളിലെ 11 നിയോജക മണ്ഡലം പ്രസിഡൻ്റുമാരെയാണ് ചുമതലയിൽ നിന്ന് മാറ്റിനിർത്തിയത്.</p><p>വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത മേഖലയിലെ ദുരിതബാധിതർക്ക് 30 വീടുകൾ വച്ചുനൽകുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതിനായി ഓരോ നിയോജക മണ്ഡലം കമ്മിറ്റിയും 2 ലക്ഷം രൂപ വീതം പിരിച്ചുനൽകണമെന്നാണ് പറഞ്ഞിരുന്നത്. ഇത് പ്രകാരം 2.80 കോടി രൂപയാണ് പിരിക്കേണ്ടിയിരുന്നത്. എന്നാൽ ഒരു കോടി രൂപ പോലും പിരിച്ചെടുക്കാൻ യൂത്ത് കോൺഗ്രസിനായില്ല. ഈ സാഹചര്യത്തിലാണ് നിശ്ചയിച്ച് നൽകിയ പണം പിരിച്ചെടുക്കാത്ത മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമാരെ ചുമതലയിൽ നിന്ന് മാറ്റിനിർത്തിയത്.