കേരള പ്രവാസി സംഘം പായം വില്ലേജ് സമ്മേളനം


കേരള പ്രവാസി സംഘം പായം വില്ലേജ് സമ്മേളനം

ഇരിട്ടി:കേരള പ്രവാസി സംഘം പായം വില്ലേജ് സമ്മേളനം കേരള പ്രവാസി സംഘം കണ്ണൂര്‍ ജില്ലാ എക്‌സികുട്ടീവ് കമ്മിറ്റി അംഗം സൂരജ് മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്തു. ദിനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ് പ്രശാന്ത് എടക്കാനം സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സെക്രട്ടറി വിമല്‍ പായം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു പ്രവാസി സംഘം ഏരിയ സെക്രട്ടറി ധനേഷ് കരിയാല്‍, സുരേഷ് ബാബു,സുമേഷ് കോളിക്കടവ്,ഭാഗ്യരാജ് കോയിറ്റി എന്നിവര്‍ സംസാരിച്ചു. കരിയാല്‍ പായം കൊണ്ടമ്പ്ര പൂതക്കുണ്ട് ആറളം സ്‌കൂള്‍ റോഡും , കരിയാല്‍ വട്ട്യറ,ചെന്നലോട്.കോളിക്കടവ് റോഡുകള്‍ പിഡബ്ല്യൂഡി ഏറ്റെടുത്തു മെക്കാടം ടാര്‍ ചെയ്ത് നവീകരിച്ച് പ്രദേശവാസികളുടേയും യാത്രക്കാരുടെയും ദുരിതം അകറ്റണമെന്ന് സമ്മേളനം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.