കണ്ണൂരിൽ പള്ളിക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.

കണ്ണൂരിൽ  പള്ളിക്കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.







കണ്ണൂർ: വളപട്ടണം കക്കുളങ്ങര പള്ളിക്കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന പത്ത്ത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അഴീക്കൽ പാമ്പാടി ആലിൻ കീഴിലെ പി. അബ്ദു‌ൽ സമദ് (15) ആണ് മരിച്ചത്.

ചൊവ്വാഴ്‌ച വൈകുന്നേരം നാലുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം കുളിക്കുമ്പോഴാണ് അബ്‌ദുൽ സമദ് മുങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബ്ദു‌ൽ സമദ് വളപട്ടണം ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു.