കണ്ണൂർ ചെറുതാഴത്ത് രണ്ടു കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി

പരിയാരം: പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി. ബുധനാഴ്ചഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശ്രീസ്ഥയിലെ ഗണേഷിൻ്റെ ഭാര്യധനജ (30)യാണ് മക്കളായ ധ്യാൻ(6) ദേവിക ( 4) എന്നിവരുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇവരിൽ
ആൺകുട്ടിയുടെനില ഗുരുതരമാണ്.
ഭർതൃവീട്ടുവളപ്പിൽ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ഭർത്താവിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പോലീസിൽ പരാതിനൽകിയിരുന്നു. വീട്ടിൽ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. പിന്നീട് ഇവർ സംസാരിച്ച് ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. തുടർന്നാണ് വീണ്ടും കണ്ണപുരം കീഴറയിലുള്ള യുവതിയുടെ വീട്ടിൽ നിന്നും ഭർതൃവീട്ടിലേക്ക് എത്തിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് യുവതിയെയും കുട്ടികളെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്