സർക്കാർ സ്കൂളിൽ മദ്യക്കുപ്പികളുമായി വിദ്യാർഥികൾ, അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
തിരുനെൽവേലി: സ്കൂളിൽ മദ്യക്കുപ്പികളുമായി എത്തിയ വിദ്യാർഥികൾ അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തമിഴ്നാട് വിരുദുനഗർ തിരുത്തങ്കലിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. സ്കൂളിലെ അധ്യാപകനായ ഷണ്മുഖസുന്ദരത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്ലസ് വൺ വിദ്യാർഥികളായ അരുൾ കുമാരൻ, ഗുരുമൂർത്തി എന്നിവരാണ് മർദിച്ചത്. സ്കൂളിൽ നിന്നും ഉച്ചഭക്ഷണ സമയത്ത് പുറത്ത് പോയി മദ്യപിക്കുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.