താളൂരിൽ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച്തെറിപ്പിച്ചു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
സുൽത്താൻ ബത്തേരി: താളൂരിൽ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കവെ തമിഴ്നാട് ഭാഗത്തുനിന്ന് വന്ന കാർ ഇരുവരെയും ഇടിക്കുകയായിരുന്നു. താളൂർ ആലുങ്ങൽ വീട്ടിൽ ദീപ, മകൾ അനാമിക എന്നിവർക്കാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപയുടെ തോൾ എല്ലിനും കാലിനും പരിക്കേറ്റിട്ടുണ്ട്. അനാമികയുടെ ഇടുപ്പിനും കാലിനും ആണ് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അപകടം ഉണ്ടായത്