കണ്ണൂരിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ ബസ് ജീവനക്കാരൻ മരിച്ചു

കണ്ണൂരിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ ബസ് ജീവനക്കാരൻ മരിച്ചു









കണ്ണൂർ :സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസ് സമീപത്തെ നാലകത്ത് ദാവൂദ് (64) ആണ് മരിച്ചത്.

വെള്ളിയാഴ്ച(ജൂലൈ 25) വൈകിട്ട് 3.30  ഓടെ പള്ളിപുറത്ത്  വച്ചാണ് അപകടം നടന്നത് .ഗുരുതര പരുക്കുകളോടെ ദാവൂദിനെ ചാലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: സുബൈദ.മക്കൾ: അർഫാന, ഹാജറ, ഹസീന.മരുമക്കൾ: അബ്‌ദുൽ സലാം, ഷഫീഖ്, അൻവർ.