പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എടൂർ സ്വദേശിക്ക് ഇരട്ട ജീവപര്യന്തവും 283000/-രൂപ പിഴയും വിധിച്ച് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
ഇരിട്ടി: ആറളംപൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പ്രതിക്ക് 15 വർഷം തടവും 283000/-രൂപ പിഴയും പോക്സോ ആക്റ്റ് പ്രകാരം ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ച് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. 2024 ൽ ആറളം പോലീസ്‌സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ എസ് ഐ ഐ കെ.വി. ബിന്ദു രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി എടൂർ കാരാപ്പറമ്പ് സ്വദേശി വി.എം. പവിന്സി (40 ) നെയാണ് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി അനീറ്റ് ജോസഫ് വ്യാഴാഴ്ച വിധി പറഞ്ഞത്.
ഇൻസ്‌പെക്ടർ ഓഫ് പോലീസ് പി.എം. മനോജ്, എ എസ്‌ഐ ബിസീന്ത എന്നിവർ കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇൻസ്‌പെക്ടർ ഓഫ് പോലീസ് ടി.എൻ. സന്തോഷ് കുമാർ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി. ഷീനയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.