ഇരിട്ടി കേളംപീടികയിലെ സ്‌നേഹ (25 ) ഭർതൃ പീഢനം കാരണം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കുഴിവിള വീട്ടിൽ ജിനീഷിനെതിരെയാണ് വീണ്ടും ഇരിട്ടി പോലീസ് കേസെടുത്തത്.



ഭർതൃ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവം:ജാമ്യത്തിൽ ഇറങ്ങിയ ഭർത്താവിനെതിരെ
വീണ്ടും കേസ്











ഇരിട്ടി : ഭർതൃ പീഡനം കാരണം  ആത്മഹത്യ ചെയ്ത യുവതിയുടെ കുടുംബത്തിനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവതിയുടെ ഭർത്താവിനെതിരെ വീണ്ടും കേസ്. ഇരിട്ടി കേളംപീടികയിലെ സ്‌നേഹ (25 ) ഭർതൃ പീഢനം കാരണം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കുഴിവിള വീട്ടിൽ  ജിനീഷിനെതിരെയാണ്  വീണ്ടും ഇരിട്ടി പോലീസ് കേസെടുത്തത്. സ്‌നേഹയുടെ മരണത്തെ തുടർന്ന് അറസ്റ്റിലായി  റിമാൻഡിലായിരുന്ന  ജിനീഷ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ സ്‌നേഹയുടെ കുടുംബത്തെയും കുട്ടിയേയും അപകീർത്തി പെടുത്തുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചതിലാണ് വീണ്ടും  കേസെടുത്തത്. മരിച്ച സ്‌നേഹയുടെ അമ്മ രമയുടെ പരാതിയിലാണ് കേസ് .
        സാധാരണ ആത്മഹത്യ എന്ന് ആദ്യം കരുതിയിരുന്ന  മരണം സ്‌നേഹയുടെ അമ്മയുടെ സഹോദരി ലീലയുടെ  വെളിപ്പെടുത്തിലൂടെയാണ് ഭർതൃ പീഡനം ആണെന്ന് പുറംലോകം അറിയുന്നത്. തുടർന്നാണ്  അമ്മ രമയും അമ്മയുടെ സഹോദരി  ലീലയും സ്‌നേഹ അനുഭവിച്ച പീഢനത്തെക്കുറിച്ച് പോലീസിന് മൊഴി നൽകിയത്.  തുടർന്ന് പോലീസ് ജിനീഷിനെ അറസ്റ്റ്  ചെയ്തു   കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നത്. കോടതിൽ നിന്നും  ജാമ്യം ലഭിച്ച ശേഷം നാട്ടിലെത്തിയ പ്രതി സ്‌നേഹയുടെ കുടുംബത്തിനും കുട്ടിക്കും എതിരെ അപവാദ പരാമർശങ്ങൾ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  പോലീസ് അന്വേഷണം ആരംഭിച്ചതോടെ  ഒളിവിൽ പോയ പ്രതിയുടെ ജാമ്യം ഉൾപ്പെടെ റദ്ദ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.  കേസിന്റെ  റിപ്പോർട്ട് അടുത്ത ദിവസം തന്നെ  എസ്പിക്ക് സമർപ്പിക്കുമെന്ന് ഇരിട്ടി സിഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു .